എംഎസ്എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
kasim kzm2018-07-05T09:53:23+05:30
കോഴിക്കോട്: വിദ്യാര്‍ഥികളുടെ ഇരുപതോളം അവകാശങ്ങളടങ്ങുന്ന അവകാശപത്രികയുമായി എംഎസ്എഫ് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കി . കോഴിക്കോട് ഡിഡിഇക്ക് പ്രകടനമായി പത്രിക സമര്‍പ്പിക്കാനെത്തിയ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു.
ഉന്തും തള്ളുമുണ്ടായതിനെതുടര്ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അര്‍ഷിദ് നൂറാം തോട്, ഫായിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തറയൂര് അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയില്‍, ടിപിഎം ജിഷാന്‍, കെ ടി റഊഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്നാസ് ചോറോട്, ട്രഷറര്‍ കെ പി സൈഫുദ്ദീന് സംസാരിച്ചു. അവകാശപത്രിക അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.