എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം

തളിപ്പറമ്പ്: രാത്രി നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. ഏര്യം തെന്നം സ്വദേശികളായ മുട്ടൂക്കാരന്റകത്ത് മുഫസില്‍(19), കുപ്പുരയില്‍ ജാസര്‍ (21), പാറോട്ടകത്ത് മുഹമ്മദ് ഹൈഫ്(17) എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണു സംഭവം. നമസ്‌കാരം കഴിഞ്ഞ മടങ്ങുന്നതിനിടെ സിപിഎം പ്രവര്‍ത്തകരായ സുര, ബാബു, രാജേഷ് എന്നിവരടങ്ങിയ സംഘം മര്‍ദിച്ചെന്നാണു പരാതി. പൊതുവേ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാത്ത ഇവിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിക്കുന്നത് സിപിഎമ്മുകാര്‍ എതിര്‍ത്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവുമുണ്ടായിരുന്നു.

RELATED STORIES

Share it
Top