എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവം: പോലിസ് ഒത്തുകളിച്ചെന്ന്

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദിച്ച സംഭവത്തില്‍ കെ ബി ഗണേശ്കുമാര്‍ എംഎല്‍എയ്ക്ക് വേണ്ടി പോലിസ് ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തപ്പോള്‍ എംഎല്‍എയ്‌ക്കെതിരേ നിസ്സാരമായ കുറ്റങ്ങള്‍ മാത്രമാണു ചുമത്തിയത്. അനന്തകൃഷ്ണന്‍ ആദ്യം പരാതി നല്‍കിയിട്ടും കേസെടുത്തപ്പോള്‍ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേല്‍പ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരേയുള്ളത്. നേരത്തെ കെ ബി ഗണേശ് കുമാറിനെതിരേ സപെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയിരുന്നു. ഗണേശിനെ കൂടാതെ ഡ്രൈവര്‍ ശാന്തകുമാറും യുവാവിനെ മര്‍ദിച്ചതായി റിപോര്‍ട്ടിലുണ്ട്.

RELATED STORIES

Share it
Top