എംഎല്‍എ യുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും: എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിഎംഎല്‍എ യുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും: എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി

ആനക്കര: കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമാരാധ്യനായ നേതാവും സ്വതന്ത്ര്യ സമര സേനാനിയും മികച്ച പാര്‍ലമെന്ററിയനുമായിരുന്ന എകെജിയെ അപമാനിച്ച തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റ പൊതുപരിപാടികള്‍  എല്‍ഡിഎഫ് ബഹിഷ്‌കരിക്കും. എല്‍ഡിഎഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന എ കെ ജിയെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇന്നുവരെ ഉന്നയിക്കാത്ത കാര്യങ്ങളാണ് അക്ഷേപകരമായി എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്. എ കെ ജിയുടെ ജീവചരിത്രം കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രമാണ്. ഒരിക്കലെങ്കിലും മറിച്ച് നോക്കിയ ആരും എ കെ ജിയെക്കുറിച്ച് ഇത്തരം ഒരു പരാമര്‍ശം നടത്താന്‍ കഴിയില്ല. ഭൂരഹിതരായ ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ഭൂമി നല്‍കാനും അയിത്തത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്കാകെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം, കേരളത്തിന്റെ ഭക്ഷ്യ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുകാരനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച് കമ്യൂണിസ്റ്റ് ആയി മാറിയ എ കെ ഗോപാലന്‍ ജനങ്ങളുടെ മനസില്‍ എ കെ ജിയായിട്ടാണ് ചിരപ്രതിഷ്ഠ നേടിയത്.1978ല്‍ ഈ ലോകത്തോട് വിട പറഞ്ഞ എ കെ ജിയുടെ ഓര്‍മ്മ നാല്‍പ്പത് വര്‍ഷമായിട്ടും ഒട്ടും മായാതെ ജനങ്ങള്‍ നെഞ്ചേറ്റി ആരാധിക്കുന്നുണ്ട്. എകെജിയെ അപമാനിച്ചതൃത്താല എം എല്‍ എ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ എല്‍ ഡി എഫ് തൃത്താല മണ്ഡലം കമ്മറ്റി തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ പിടി ഹംസ അധ്യക്ഷനായി.വി കെ ചന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പി മമ്മിക്കുട്ടി തീരുമാനങ്ങള്‍ വിശദീകരിച്ചു. ടി പി കുഞ്ഞുണ്ണി, വി പി ഐ ദ്രു, ശിവന്‍ പുളിയപ്പറ്റ, ദാസന്‍ എന്നിവര്‍ സി പി ഐഎം, സി പിഐ, എന്‍സി പി, ജനതാദള്‍ എന്നീ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

RELATED STORIES

Share it
Top