എംഎല്‍എ ഓഫിസ് ആക്രമണം അപലപനീയം: എസ്ഡിപിഐ

തൃത്താല:കമ്യൂണിസ്റ്റ് നേതാവ് എകെജി യെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ മോശംപരാമര്‍ശം നടത്തിയെന്നാരോപിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഓഫിസ് അക്രമിച്ച സിപിഎം നടപടി അപലപനീയമെന്ന് എസ്ഡിപി ഐ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി. എകെ ജിയെ സംബന്ധിച്ച എംഎല്‍എയുടെ പരാമര്‍ശത്തോട് പാര്‍ട്ടിക്ക് വിയോജിപ്പാണ്. എന്നാല്‍ അതിനെ അക്രമത്തിലൂടെ നേരിട്ട സിപിഎം നടപടി പുരോഗമന പ്രസ്ഥാനത്തിന് യോജിക്കുന്നതല്ല. അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top