എംഎല്‍എയ്ക്ക് എതിരേ പരാതി; മൊഴിയെടുത്തു

പാലക്കാട്: പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ യുവതിയുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് ജില്ലാ കമ്മിറ്റി ഓഫിസിലാണ് സിപിഎം കമ്മീഷന്‍ അംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവര്‍ മൊഴിയെടുത്തത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി പറഞ്ഞു. താനാണ് പരാതിക്കാരിയെന്നു സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രചരിപ്പിക്കുന്നതായി പരാതിക്കാരി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി യെടുക്കണമെന്നു പി കെ ശ്രീമതി ജില്ലാ സെക്രട്ടറിക്കും മണ്ണാ ര്‍ക്കാട് ഏരിയാ സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top