എംഎല്‍എയുടെ സാമൂഹിക സുരക്ഷ നന്‍മ പദ്ധതി: സമഗ്ര അന്വേഷണം വേണമെന്ന്

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷ നന്മ പദ്ധതിയില്‍ എംഎല്‍എ പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൊടുവളി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ പി മജീദ് ആവശ്യപ്പെട്ടു.
24 പദ്ധതികള്‍ കൊടുവള്ളിയിലും താമരശ്ശേരിയിലും മന്ത്രിമാര്‍ വന്ന് ഉദ്ഘാടന മാമാങ്കം നടത്തുകയും സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിരമിച്ച വ്യക്തികളെയും നിലവില്‍ സര്‍വീസിലുള്ളവരെയും ഉള്‍പ്പെടുത്തി കമ്മിറ്റികളുണ്ടാക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തിയതുമല്ലാതെ ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ല. അര്‍ഹരായ പല ആളുകളെയും ഒഴിവാക്കപ്പെടുന്ന സാഹചര്യമാണ് ഇത് മൂലം ഉണ്ടായത്.
ഈപദ്ധതിയില്‍ പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിടണം. എന്‍എച്ച് 766 ല്‍ ലക്ഷങ്ങള്‍ മുതല്‍ മുടക്കി സ്ഥാപിച്ച പ്രചരണ ബോര്‍ഡിന്റെ ഉറവിടവും അന്വേഷിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top