എംഎല്‍എയുടെ സഹോദരന്റെ പേര് പറയുന്ന വീഡിയോ പുറത്ത്‌

ലഖ്‌നോ: ഉന്നാവോ കൂട്ടബാലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് (ഏപ്രില്‍ 3) ബിജെപി എംഎല്‍എയുടെ സഹോദരന്‍ തന്നെ  ക്രൂരമായി മര്‍ദിച്ചതായി മൊഴിനല്‍കുന്ന വീഡിയോ പുറത്ത്. മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഈ വീഡിയോ പുറത്ത് വന്നത്. കഴിഞ്ഞ ആഴ്ച ജയില്‍ശിക്ഷ അനുഭവിക്കുന്നതിനു തൊട്ടുമുമ്പുള്ള മെഡിക്കല്‍ പരിശോധനയില്‍  ആശുപത്രിയില്‍ കാമറകള്‍ക്കു മുന്നിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതാണ് വീഡിയോ.
അതില്‍ എംഎല്‍എയുടെ സഹോദരന്‍  അതുലും അയാളുടെ സഹായികളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായും ബിജെപി എംഎല്‍എ കുല്‍ദീപും സഹായികളും തന്റെ മകളെ പീഡനത്തിനിരയാക്കിയതായും പറയുന്നുണ്ട്. എന്നാല്‍, എഫ്‌ഐആറില്‍ ഇയാളുടെ പേര് രേഖപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല മൊഴി മുഖവിലയ്‌ക്കെടുക്കാതെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

RELATED STORIES

Share it
Top