എംഎല്‍എയുടെ മകന്‍ മാനഭംഗപ്പെടുത്തിപ്രതിയെ പിടികൂടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി

കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം
സഹാറന്‍പൂര്‍: മെയ് 21നകം പ്രതിയെ പിടികൂടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ബിജെപി എംഎല്‍എയുടെ മകന്‍ ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ച യുവതി. യുപിയിലെ ബിജെപി എംഎല്‍എ റോഷന്‍ലാല്‍ വര്‍മയുടെ മകന്‍ മനോജ് വര്‍മയ്‌ക്കെതിരേയാണ്  ആരോപണം. രണ്ടു ദിവസമായി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് തനിക്കു ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നും യുവതി പറയുന്നു.
എന്നാല്‍, തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണു യുവതിയുടെ ആരോപണമെന്നാണ് എംഎല്‍എയുടെ പ്രതികരണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി നീതി തേടി ഓരോ വാതിലിലും മുട്ടുകയാണെന്നും പക്ഷേ യാതൊരു ഫലവുമുണ്ടായില്ലെന്നും യുവതി പറയുന്നു. എംഎല്‍എയെയും മകനെ മെയ് 21നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിമുഴക്കി. അതേ സമയം, യുവതിയുടെ സുരക്ഷ ശക്തമാക്കിയതായി പോലിസ് സൂപ്രണ്ട് എന്‍ നാച്ചിയപ്പ അറിയിച്ചു. തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയ യുവതി എംഎല്‍എയുടെ മകന്‍ 2011ല്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ബന്ദിയാക്കി വച്ചതായും ആരോപിച്ചു. എന്നാല്‍, ഇത് പഴയ കാര്യമാണെന്നും പോലിസ് വിഷയത്തില്‍ ശുദ്ധിപത്രം നല്‍കിയതാണെന്നും എംഎല്‍എ പറയുന്നു.

RELATED STORIES

Share it
Top