എംഎല്‍എയുടെ ഭാര്യയുടെ നിയമനം: ഹൈക്കോടതി

സര്‍വകലാശാലയുടെ വിശദീകരണം തേടികൊച്ചി: തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒാഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്‍കിയതിനെതിരേ കണ്ണൂര്‍ ചാവശ്ശേരി സ്വദേശിനിയായ ഡോ. എം പി ബിന്ദു നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍വകലാശാലയുടെ വിശദീകരണം തേടി. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി സര്‍വകലാശാല നടത്തിയ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് നേടിയ തന്നെ മറികടന്നാണ് ഷംസീറിന്റെ ഭാര്യ പി എം ഷഹലയെ നിയമിച്ചതെന്ന് ഹരജിക്കാരി ആരോപിക്കുന്നു.സംവരണക്രമത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കി വിശദീകരണം നല്‍കാനാണ് യൂനിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top