എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ മാര്‍ച്ച്‌

നിലമ്പൂര്‍: പി വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങളും നിയമ ലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ചന്തക്കുന്നില്‍ നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകരെ എംഎല്‍എ ഓഫിസിന് സമീപം കെഎന്‍ജി റോഡില്‍ നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞു. തുടര്‍ന്ന് നടന്ന സമരം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
പി വി അന്‍വര്‍ എംഎല്‍എ ഗുരുതരമായ ചട്ടലംഘനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തത് ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ കരുളായി, കെ ബാബു മണി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ കെ ബഷീര്‍, സി പി മുജീബ് സംസാരിച്ചു.

RELATED STORIES

Share it
Top