എംഎല്‍എയും എംപിയും ജനങ്ങളോട് അനീതി കാട്ടുന്നു: എസ്ഡിപിഐ

ചാവക്കാട്: കടല്‍ക്ഷോഭം രൂക്ഷമായി 100ലേറെ കുടുംബങ്ങള്‍ ദുരിതത്തിലായിട്ടും മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാകാത്ത കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും സി എന്‍ ജയദേവന്‍ എംപിയും ജനങ്ങളോട് അനീതി കാട്ടുകയാണെന്ന് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കടല്‍ക്ഷോഭം മേഖലയില്‍ ദുരിതം വിതച്ചിട്ടും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് എംഎല്‍എയും എംപിയും. കടപ്പുറം പഞ്ചായത്തുകാരനായിട്ടും എംഎല്‍എയുടെ ഈ നിലപാട് പ്രതിഷേധാര്‍ഹമാമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സെക്കീര്‍ ഹുസയ്ന്‍, ജോയന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍, വൈസ് പ്രസിഡന്റ് ഖാലിദ് മുനക്കകടവ്, ഖജാഞ്ചി അയ്യൂബ് സംസാരിച്ചു.

RELATED STORIES

Share it
Top