എംഎല്‍എമാര്‍ക്കുള്ള പ്രത്യേക വിമാനത്തിന് അനുമതിയില്ലബംഗളൂരു:കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനത്തിന് അനുമതി നിഷേധിച്ചു.ഡിജിസിഎ ആണ് അനുമതി നിഷേധിച്ചത്.  ഇന്ന് രാത്രിയോടെ എംഎല്‍എമാരെ കൊച്ചിയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ വിമാനത്തിന് അനുമതി  നിഷേധിച്ചതോടെ ഇന്ന് എത്താനുള്ള സാധ്യത മങ്ങി.അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന്  ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.

RELATED STORIES

Share it
Top