എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്ബംഗളൂരു: അധികാരത്തിന് വേണ്ടിയുള്ള കുതിരക്കച്ചവടം ഭയന്ന് ഒപ്പമുള്ളവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് റിസോട്ടിലേക്ക് മാറ്റുന്നു. കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ പ്രത്യേക ബസുകളിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്. 74 എംഎല്‍എമാരാണ് ബസിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ബംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എംഎല്‍എമാരെ ഹാജരാക്കുമെന്നും സൂചനയുണ്ട്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസമേ ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.

RELATED STORIES

Share it
Top