എംഎല്‍എക്ക് എസ്ഡിപിഐ നിവേദനം നല്‍കി

മഞ്ചേരി: ജില്ലയില്‍നിന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വിജയിച്ചവരെ അനുമോദിക്കലില്‍ മാത്രമൊതുങ്ങരുത് ഇക്കാര്യത്തിലുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി എം ഉമ്മര്‍ എംഎല്‍എക്ക് നിവേദനം നല്‍കി.
വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഉപരിപഠനത്തിന് ജില്ലയിലുള്ള അവസരക്കുറവ് നികത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും എംഎല്‍എ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വല്ലാഞ്ചിറ ലത്തീഫ് നിവേദനം കൈമാറി. വൈസ് പ്രസിഡന്റ് മാലങ്ങാടന്‍ അഷ്‌റഫ് ഹാജി, ഖജാഞ്ചി ഓവുങ്ങല്‍ കരീം, തരകന്‍ അസീസ്, അസ്‌ലം കിളിയമണ്ണില്‍ സംബന്ധിച്ചു.
RELATED STORIES

Share it
Top