എംഎച്ച്ഇഎസ് കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ' : അധ്യാപകരെ പുറത്താക്കണം'വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അധ്യാപകരെ കോളജില്‍ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോൗണ്‍ഗ്രസ് തിരുവളളൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുറ്റക്കാരായ അധ്യാപകരെ കോളജില്‍ വീണ്ടും തുടരാന്‍ അനുവദിക്കുന്നത് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും യോഗം ആരോപിച്ചു. എഫ്‌ഐആറില്‍ ഉള്‍പ്പെട്ട 13 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി പൊലീസ് മുഴവന്‍ പ്രതികളെയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട അധ്യാപകരെ മാറ്റി നിര്‍ത്താന്‍ കോളജ് അധികൃതര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡണ്ട് വികെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സിആര്‍ സജിത്ത്, രനീഷ് തച്ചോളി, പ്രതീഷ് കോട്ടപ്പള്ളി, പിഎം മഹേഷ്, വികെ അസ്‌കര്‍, സിവി നിസാമുദ്ധീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top