എംഎഎംഒ കോളജില്‍ വിദ്യാര്‍ഥികള്‍ എറ്റുമുട്ടി

മുക്കം: മണാശ്ശേരി എംഎംഎംഒ കോളജില്‍ യുഡിഎസ്എഫ്- എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇരു ഭാഗത്തുമായി ഒട്ടേറെ വിദ്യാര്‍ഥിക ള്‍ക്ക് പരിക്കേറ്റു. ഏഴ് പേരുടെ പരിക്ക് സാരമുള്ളതാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പോലിസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ച ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്.യുഡിഎസ്എഫ് പ്രവര്‍ത്തകരായ റാസിഖ്, നിഹാല്‍ എന്നിവര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരായ കെ അഭിലാഷ്, ടി എം ഡെന്നിസ്, സംഗീത്, അഭിജിത്, അനുഷാജ്, എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിത്തില്‍ പ്രവേശിപ്പിച്ചു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മില്‍ തിങ്കളാഴ്ച ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ സംഘര്‍ഷം. കോളജ് മൈതാനത്ത് കൂടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ ആരോപിച്ചു. എസ്എഫ്‌ഐ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ യുഡിഎസ്എഫുകാര്‍ നശിപ്പിച്ചെന്നും അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.അതേ സമയം യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയത്തി ല്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ മണാശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ കൂട്ടമായി മര്‍ദിക്കുകയായിരുന്നുവെന്നും യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED STORIES

Share it
Top