എംഎം മണിക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഡിഎഫ്തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ യുഡിഎഫ് നിയമ നടപടിക്കൊരുങ്ങുന്നു. ഇന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പിടി തോമസ് എംഎല്‍എ ഹൈകോടതിയില്‍ പ്രത്യേക ഹരജി നല്‍കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് മണിക്കെതിരായ ആരോപണം.
മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ ബഹിഷ്‌കരണം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് നിയമസഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം മണിയുടെ രാജി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. സഭക്കകത്തും പുറത്തും മന്ത്രി മണിയെ ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി രാജിവക്കും വരെ പ്രതിഷേധം തുടരുമെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിനാലാണ് സഭ ബഹിഷ്‌കരിക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. മണിക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top