ഊര്‍ജ സംരക്ഷണ സന്ദേശമുയര്‍ത്തി എല്‍ഇഡി ബള്‍ബ് നിര്‍മാണ ശില്‍പശാല

ആയഞ്ചേരി: ഊര്‍ജ സംരക്ഷണ സന്ദേശമുയര്‍ത്തി ചീക്കിലോട് യുപി സ്‌കൂളില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണ ശില്‍പശാല. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചീക്കിലോട് യുപി സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ശില്‍പശാല നടന്നത്.
നൂറോളം കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുകയും ബള്‍ബ് നിര്‍മിക്കുകയും ചെയ്തു. വീടുകളിലെയും അടുത്തുള്ള സ്ഥാപനങ്ങളിലെയും സാധാരണ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാനുള്ള ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായാണ് ശില്‍ശാല സംഘടിപ്പിച്ചത്.
എല്‍ഇഡി ബള്‍ബ് സ്ഥാപിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി ഉപഭോഗത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്നറിയാന്‍ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്താന്‍ തീരുമാനിച്ചു.
കെഎസ്ഇസി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അസീസ് ആവോലം ഉദ്ഘാടനം ചെയ്തു. വിപി സുധാകരന്‍ അധ്യക്ഷത വഹിച്ചു. സിഎച്ച് മൊയ്തു, ഇ രാജീവന്‍, കെസി ബാബു, ടി ശശീന്ദ്രന്‍, ഇ ലീന, സികെ ഷജീല സംസാരിച്ചു.

RELATED STORIES

Share it
Top