ഊര്‍ജ സംരക്ഷണ അവാര്‍ഡിന്റെ തിളക്കത്തില്‍ ഒഴുകൂര്‍ ജിഎംയുപി സ്‌കൂള്‍

കൊണ്ടോട്ടി: ഊര്‍ജസംരക്ഷണ പ്രവവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാതലത്തില്‍ നല്‍കുന്ന അവാര്‍ഡിന് ഒഴുകൂര്‍ ജിഎംയുപി സ്‌കൂള്‍ അര്‍ഹമായി.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കരുതല്‍ ഊര്‍ജസംരക്ഷണ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. എല്‍ഇഡി ബള്‍ബ് നിര്‍മാണം,ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍,വൈദ്യുതി ഉപഭോഗം കുറവുചെയ്യുന്ന കുടുംബങ്ങളുടെ വൈദ്യുത ബില്‍ സ്‌കൂള്‍ അടയ്ക്കുന്ന വിളക്കണയ്ക്കാം പരിപാടി,എല്‍ഇഡി ബള്‍ബ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ ഏറ്റെടുത്തു നടത്തിയിരുന്നു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍  മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം സലീം സമ്മാനവിതരണം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് കെ ജാബിര്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ അബ്ദുവിലങ്ങപ്പുറം,കോഡിനേറ്റര്‍ ആര്‍ കെ ദാസ്,എന്‍ സുജിത്ത് കുമാര്‍,സി ഇബ്രാഹിംകുട്ടി,കെ വി ബാപ്പു.പെരുമ്പിലായി മുഹമ്മദ്,എ ജംഷീര്‍,കെ മജീദ് ,കെ മൊയ്തീന്‍കുട്ടി,എം ടി മൊയ്തീന്‍കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top