ഊരത്തൂര്‍ ആശുപത്രിക്കു സമീപം മനുഷ്യന്റെ തലയോട്ടി

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂര്‍ ഗവ.പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപത്തെ എം സി ഗംഗാധരന്റെ വീടും കടകളുടെയും മുന്‍പിലാണ് അജ്ഞാത മനുഷ്യ തലയോട് കണ്ടെത്തിയത്. അധിക നാള്‍ പഴക്കമില്ലാത്ത മനുഷ്യന്റേതാണ് ഉടലും മറ്റു ഭാഗങ്ങളും കണ്ടത്തിയിട്ടില്ല.
കണ്ണൂരില്‍ നിന്നും പോലിസ് നായയും വിരളടയാള വിദഗ്ധരും സൈന്റിഫിക്ക് വിദഗ്ധരും വിശദമായ പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരിക്കൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ രതീഷ് തെരുവത്ത്പറമ്പ്, ഉളിക്കല്‍ എസ്‌ഐ ശിവന്‍ പോട്ടേന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയിരുന്നു. ഗവ. ആശുപത്രിക്കു സമീപത്തെ  കുടിവെള്ള വിതരണ പദ്ധതി പ്രദേശത്തിന്റെ മുന്‍പിലെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു തലയോട്ടി കണ്ടെത്തിയത്.
വിദഗ്ധ പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയേക്ക് മാറ്റി. തലയോട്ടിയുടെ ഘടനയില്‍ ഈ ശരീരത്തിന് 40 വയസ് പ്രായം കണക്കാക്കാമെന്ന് ഊരത്തൂര്‍ ഗവ. ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം പറഞ്ഞു. ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞില്ല.

RELATED STORIES

Share it
Top