ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്ഡിപിഐ

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ പല അടിസ്ഥാന പ്രശ്‌നങ്ങളെയും സ്പര്‍ശിക്കാത്തതും ഊതിവീര്‍പ്പിച്ചതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കോടികളുടെ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയുടെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്.  ജീവിതച്ചെലവു വര്‍ധിക്കാന്‍ പ്രധാന കാരണമായ ഇന്ധന വില കുറയ്ക്കുന്നതിനു രണ്ടു ബജറ്റിലും പരിഗണന നല്‍കിയില്ല.  എല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന ബിജെപി സര്‍ക്കാരും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ട് മാത്രം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേരള സര്‍ക്കാരും നാടിനെ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.

RELATED STORIES

Share it
Top