ഉസ്മാന്റെ വിഷയത്തില്‍ നിസംഗതയെന്ന് ഉമ്മന്‍ചാണ്ടി

ആലുവ: പോലിസ് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് തികച്ചും നിസംഗതയാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മര്‍ദനത്തേ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ സന്ദര്‍ശിച്ച ശേഷം ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ പോലിസിനു വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടു പോലും ഉസ്മാന്റെ ചികിത്സാ സഹായം നല്‍കാന്‍  തയ്യാറാവാത്തത് ക്രൂരതയാണ്. പോലിസുകാര്‍ ഉള്‍പ്പെട്ടെ കേസുകളില്‍ അന്വേഷണം ഫലപ്രദമല്ലത്തിനാലാണു അത്തരം കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടി വരുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അന്‍വര്‍ സാദത്ത് എംഎല്‍എ, കെപിസിസി സെക്രട്ടറി അബ്ദുള്‍മുത്തലിബ്, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലത്തീഫ് പൂഴിത്തറ, സി യു യൂസഫ് എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top