ഉള്ളിലിരിപ്പ് വ്യക്തമാവുന്നു: എസ്ഡിപിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയെ കൊച്ചാക്കി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയിലൂടെ ഫാഷിസ്റ്റ് സംഘടനയുടെ ഉള്ളിലിരിപ്പാണ് പുറത്തുവന്നതെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എ സഈദ് പ്രസ്താവിച്ചു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുക എന്നതിലുപരി രാജ്യത്തിനകത്ത് സൈന്യത്തേക്കാള്‍ വലിയ ശക്തിയാണ് തങ്ങളെന്ന സന്ദേശം നല്‍കല്‍ കൂടി ആര്‍എസ്എസ് മേധാവി ലക്ഷ്യമിടുന്നതായി സഈദ്  ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രതിരോധം ഏറ്റെടുക്കാന്‍, മുഴുവര്‍ഗീയ ശക്തിയായ ആര്‍എസ്എസ് കാണിക്കുന്ന അമിതാവേശം രാജ്യത്തിനു മാത്രമല്ല ലോകത്തിനു മുഴുവന്‍ അപകടം വരുത്തിവയ്ക്കുമെന്നതില്‍ സംശയമില്ല. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കു മറുപടിയില്ലാതെ വരുമ്പോള്‍ സൈന്യത്തിന്റെ സേവനം ഒരു വികാരമായി  ഉയര്‍ത്തിക്കാട്ടി ഉത്തരവാദപ്പെട്ടവര്‍ തടിയൂരുന്നത് എ സഈദ് ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top