ഉല്‍സവപ്പറമ്പില്‍ അക്രമം: ഫസല്‍ വധക്കേസ് പ്രതി അറസ്റ്റില്‍

തലശ്ശേരി: ഉല്‍സവപ്പറമ്പില്‍ ക്രമസമാധാന പാലനത്തിനെത്തിയ പോലിസ് സംഘത്തെ ആക്രമിച്ചതിനു ഫസല്‍വധക്കേസ് പ്രതി അറസ്റ്റില്‍. എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്തിനെ ആക്രമിച്ചതിനാണ്തലശ്ശേരി കുട്ടിമാക്കൂല്‍ സ്വദേശി അരുണ്‍ എന്ന അരുട്ടനെ പോലിസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്ന അരൂട്ടന്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം.
എടക്കാട്ടെ തെക്കേക്കുന്നുമ്പ്രം മൃത്യുഞ്ജയശ്രീ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്കെത്തിയ പോലിസ് സംഘം ഓട്ടോയിലിരുന്ന് പരസ്യമദ്യപാനം നടത്തുകയായിരുന്ന അരൂട്ടനെയും സംഘത്തെയും പിടികൂടുകയായിരുന്നു. ഇവരെ പോലിസ് വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് എസ്‌ഐയെ കൈയ്യേറ്റം ചെയ്തത്. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ എസ്‌ഐയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണു കേസ്.


RELATED STORIES

Share it
Top