ഉല്‍പാദന മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍

കാഞ്ഞങ്ങാട്: ഉല്‍പാദന മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള കാഞ്ഞങ്ങാട് നഗസരഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ അവതരിപ്പിപ്പിച്ചു.  64,02,75,619 രൂപ വരവും 56,34,37,000  രൂപ ചെലവും 7,68,38,619 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജൈവ കൃഷി രീതിക്ക് പ്രാമുഖ്യം നല്‍കിയുള്ള കൃഷി വികസനമാണ് ലക്ഷ്യമിടുന്നത്. കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കുന്നത് വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതി ആവിഷ്‌കരിക്കും. നെല്‍കൃഷി പ്രോല്‍സാഹനം ഉള്‍പ്പടെ ഉല്‍പാദന മേഖലക്ക് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷിക വികസനത്തിന്റെ ഭാഗമായി കൃഷി ഓഫിസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കെട്ടിടം ഹൈടെക്കാക്കുന്നതിന് എട്ട് ലക്ഷം രൂപ വകയിരുത്തി.
ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മുന്‍ഗണന മുന്‍ഗണനേതര എന്ന വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ധനസഹായം നല്‍കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ വിതരണം ചെയ്യും. വയോജനങ്ങളുടെ ആരോഗ്യസുക്ഷ ഉറപ്പു വരുത്തുന്നതിനുള്ള വയോമിത്രം പദ്ധതി ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, പാലിയേറ്റീവ്, ഹോം കെയര്‍ യൂനിറ്റ്, എന്നിവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. കിടപ്പു രോഗികള്‍ക്ക് ചികില്‍സ, മരുന്ന്, പോഷകാഹാര വിതരണം, എന്നീ സാന്ത്വന പരിചരണ സംവിധാനങ്ങളും നടപ്പിലാക്കുന്നുണ്ട്.
കുടുംബശ്രീ സംവിധാനത്തിെന്റ ഭാഗമായി വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം, യോഗ പരിശീലനം, ജാഗ്രതാ സമിതി രൂപീകരണം, തുടങ്ങിയവ നടപ്പിലാക്കും. ജാഗ്രതാസമിതിയുടെ നേതൃത്വത്തി ല്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്കും പരാതി പരിഹാരത്തിനും കൗണ്‍സിലിങിനും മാനസികാരോഗ്യത്തിന് സഹായകമായ വിധത്തില്‍ സ്‌കൂളുകളില്‍ ജെ ന്‍ഡര്‍ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും. കുടംബശ്രീയുമായി സഹകരിച്ച് ശുദ്ധജല നിര്‍മാണ പ്ലാന്റ് സഥാപിക്കാന്‍ 20  ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സ്ത്രീ സുരക്ഷക്ക് ഊന്നല്‍ നല്‍കി 45 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഷീ ലോഡ്ജ് പദ്ധതി സംസ്ഥാനത്ത്? ആദ്യത്തേതാണ്. ഷീ ലോഡ്ജ്് പദ്ധതിക്ക് ആറു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീ യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനാണ് ഈ പദ്ധതി. നഗരസഭ പരിധിയിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന പദ്ധതി യാഥാര്‍ഥ്യമാക്കും. മേല്‍ക്കൂര മാറ്റി പുതിയ മേല്‍ക്കൂര നിര്‍മിക്കല്‍, സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട്, തുടങ്ങിയ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ഒരുകോടി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്?  ഇതിനായി 1150  പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
സ്ഥലം ലഭ്യമാകാത്തത് കാരണം വര്‍ഷങ്ങളായി മുടങ്ങി കിടന്ന തീരദേശ കുടിവെള്ള പദ്ധതി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി തന്റ പിതാവ് എംഅന്തുമാന്റെ സ്മരണാര്‍ഥം നല്‍കിയ സ്ഥലത്ത് നടപ്പാക്കും. ഇതോടെ പുഞ്ചാവി കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാകും കോട്ടച്ചേരി ഗവണ്‍മെന്റ് യുപി സ്‌കൂളിന് കളി സ്ഥലം അക്വയര്‍ ചെയ്യുന്നതിനായി തനത് ഫണ്ടില്‍ നിന്ന് 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗസരഭയിലെ പൊതുയിടങ്ങളില്‍ സ്ഥല ലഭ്യതക്കനുസരിച്ച് 16 പൊതു ശൗചാലയങ്ങ ള്‍ പണിയുന്നതിനായി 15,68,000 രൂപ ബജറ്റില്‍ വകയിരുത്തി. നഗസരഭ നിര്‍മിച്ച അലാമിപ്പള്ളി ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സന്റെ ഉദ്ഘാടനം എത്രയും പൈട്ടന്ന് നടത്തുമെന്ന് ബജറ്റില്‍ വ്യക്തമാക്കി. നഗരഭസഭ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യക്ഷത വഹിച്ചു

RELATED STORIES

Share it
Top