ഉറുഗ്വ പുറത്ത്;ക്വാര്‍ട്ടര്‍ ഉറപ്പിച്ച് വെനസ്വല

veneswalaഫിലാഡല്‍ഫിയ: തുടര്‍ച്ചയായ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ഉറുഗ്വ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് പുറത്തായി.എതിരില്ലാത്ത രണ്ട് ഗോളുകള്‍കൊണ്ടാണ് മെക്‌സിക്കോ ഉറുഗ്വയ്ക്ക് പുറത്തേക്കുള്ള വഴികാണിച്ചത്.ഇതോടെ വെനസ്വല ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പിച്ചു.
പരിക്കുമൂലം സുവാരസ് കളിയ്ക്കാനിറങ്ങിയില്ലെങ്കിലും അത്ര മോശം പ്രകടനമായിരുന്നില്ല ഉറുഗ്വയുടേത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും അവസരങ്ങള്‍ ഉപയോഗിക്കാന്‍ കവാനിയ്ക്കും സ്റ്റുവാനിയ്ക്കും കഴിഞ്ഞില്ല.
സമനിലയെങ്കിലും നേടാന്‍ രണ്ടാം പകുതിയിലും ഉറുഗ്വ പോരാടിയെങ്കിലും ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.സമനില ഗോള്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ സുവാരസും ആരാധകരും ഒരുപോലെ അക്ഷമരായി.
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഇതാദ്യമായാണ് വെനസ്വേല ഉറുഗ്വയെ പരാജയപ്പെടുത്തുന്നത്.ശലോമോന്‍ റാന്‍ഡനാണ് വെനസ്വലയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.

RELATED STORIES

Share it
Top