ഉറുഗ്വേസാധ്യതാ ടീമിനെ പ്രഖ്യാപിച്ചു


മോണ്ടേവീഡിയോ: റഷ്യന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വേ. സൂപ്പര്‍ താരങ്ങളായ എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസിനെയും ഉള്‍പ്പെടുത്തി മികച്ച താരനിരയെത്തന്നെയാണ് കോച്ച് ഓസ്‌കാര്‍ വാഷിംഗ്ടണ്‍ ടാബാറീസ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയില്‍ റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവര്‍ക്കൊപ്പമാണ് ഉറുഗ്വേയുള്ളത്. ഈജിപ്തിനെതിരെ ജൂണ്‍ 15 നാണു ഉറുഗ്വെയുടെ ആദ്യ മല്‍സരം.
ടീം: ഗോള്‍കീപ്പര്‍- ഫെര്‍ണാണ്ടോ മുസ്‌ലീറാ, മാര്‍ട്ടിന്‍ സില്‍വ, മാര്‍ട്ടിന്‍ കാംപാന. പ്രതിരോധം- ഡിഗോ ഗോഡിന്‍ ( അത്‌ലറ്റികോ മാഡ്രിഡ്), സെബാസ്റ്റിയന്‍ കോട്‌സ്, ജോസ് മരിയ ഗിമിനെസ് ( അത്‌ലറ്റികോ മാഡ്രിഡ്), മാക്‌സിമിലിയാനോ പെരെയ്‌റ, ഗാസ്റ്റന്‍ സില്‍വ, മാര്‍ട്ടിന്‍ കാസിറസ്, ഗുല്ലീര്‍മോ വറേല. മധ്യനിര - നഹിതാന്‍ സന്തേസ്, ലൂക്കാസ് ടൊറേയ്‌റ, മാത്തിയാസ് വെസിനോ ( ഇന്റര്‍ മിലാന്‍), ഫെഡറിക്കോ വാല്‍വര്‍ഡെ ( റയല്‍ മാഡ്രിഡ്), റോഡ്രിഗോ ബെന്റ്റാന്‍കര്‍ (യുവന്റസ്), കാര്‍ലോസ് സാഞ്ചസ്, ജിയോര്‍ജിയാന്‍ ഡി അറാസ്‌കേറ്റ, ഡിഗോ ലാക്‌സള്‍ട്ട്, ക്രിസ്റ്റിയന്‍ റോഡ്രിഗസ്, ജോനാഥന്‍ ഉറെട്ടാവിസ്‌കായ,  നിക്കോളാസ് ലോഡെയ്‌റോ, ഗാസ്‌റ്റോന്‍ റാമിറസ്.
ഫോര്‍വേഡ് - ക്രിസ്റ്റിയന്‍ സ്റ്റുവാനി ( ജിറോണ), മാക്‌സിമിലിയാനോ ഗോമസ് ( സെല്‍റ്റ വിഗോ), എഡിന്‍സണ്‍ കവാനി ( പിഎസ്ജി), ലൂസിസ് സുവാരസ് ( ബാഴ്‌സലോണ)

RELATED STORIES

Share it
Top