ഉറച്ച നിലപാടുകള്‍ക്കായി നിലകൊള്ളുന്നത് പ്രധാനം: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

കൊച്ചി:  ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നതുപോലെ പ്രാധാന്യമാണ് അവയ്ക്ക് വേണ്ടി നിലകൊള്ളുവാന്‍ കഴിയുന്നതെന്നും സുപ്രിംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. അഡ്വ. തമ്പാന്‍ തോമസിന്റെ ആത്മകഥ 'തൂലിക, തൂമ്പ, ജയില്‍ പിന്നെ പാര്‍ലമെന്റും' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില നിലപാടുകള്‍ വ്യക്തിപരമായി ഒട്ടേറെ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തനത്തിന്റെ കാലത്ത് എടുത്ത നിലപാടുകള്‍ക്ക് വേണ്ടി നിലകൊള്ളുകയെന്നത് ഏറെ വെല്ലുവിളിയാണ്. അതിന് ഉത്തമ ഉദാഹരണമാണ് തമ്പാന്‍ തോമസെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
നിര്‍ഭയത്തോടെയും നേരോടെയുമുള്ള പൊതുപ്രവര്‍ത്തനം ഏതു പ്രതിസന്ധികള്‍ക്കിടയിലും സാധ്യമാണെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. വരുന്ന തലമുറയ്ക്ക് ഓര്‍ക്കാന്‍ വേണ്ടി അദ്ദേഹം കടന്നുവന്ന കനല്‍വഴികളും ചെറുത്ത കടന്നാക്രമണങ്ങളും പക്വമായാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. പ്രഫ. കെ വി തോമസ് എംപി അധ്യക്ഷത വഹിച്ചു. ദി ഹിന്ദു ദിനപത്രം കേരള എഡിറ്റര്‍ ഗൗരീദാസന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. പ്രഫ. എം കെ സാനു പുസ്തകം പരിചയപ്പെടുത്തി.

RELATED STORIES

Share it
Top