ഉറച്ചുനില്‍ക്കുന്നു: ഹൊളാന്‍ദ്

ന്യൂഡല്‍ഹി: റിലയന്‍സിനെ റഫേല്‍ കരാറിന്റെ ഭാഗമാക്കിയത് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്.
നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി ഹൊളാന്‍ദിന്റെ ഓഫിസ് അറിയിച്ചു. ഇന്ത്യാ ഗവണ്‍മെന്റാണ് റിലയന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇന്ത്യയുടെ തീരുമാനത്തെ തിരുത്തേണ്ട കാര്യമില്ലായിരുന്നുവെന്നും ഹൊളാന്‍ദ് പറഞ്ഞു. കരാര്‍ ഒപ്പിടുമ്പോള്‍ ഹൊളാന്‍ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.

RELATED STORIES

Share it
Top