ഉറങ്ങിക്കിടന്ന വീട്ടമ്മ വീട് തകര്‍ന്നുവീണു മരിച്

ചുതൃശൂര്‍: തൃശൂര്‍ ചേലക്കോട്ടുകരയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മ വീട് തകര്‍ന്നുവീണ് മരിച്ചു. പുറപ്പിള്ളി ഭരതന്റെ ഭാര്യ മല്ലിക (52)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ചേലക്കോട്ടുകര സെവന്‍ത്‌ഡേ സ്‌കൂളിന് സമീപമുള്ള ഓടിട്ട പഴയ വീട് ശക്തമായ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. വീടിന്റെ മരത്തൂണുകളും മേല്‍ക്കുരയുടെ തട്ടടക്കമുള്ള ഭാഗങ്ങളും മല്ലികയുടെ മേല്‍ പതിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ മല്ലികയെ നാട്ടുകാരും തൃശൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മല്ലികയുടെ ഭര്‍ത്താവായ ഭരതന്‍, മകന്‍ രാഹുല്‍ എന്നിവര്‍ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ലൈന്‍മുറികള്‍ക്ക് സമാനമായ പഴയ വീടാണ് ഇവരുടേത്. മല്ലികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

RELATED STORIES

Share it
Top