ഉറങ്ങിക്കിടന്ന യുവാവിന്റെ കഴുത്തറുത്തത് ഭാര്യ; തലയ്ക്കടിച്ചത് കാമുകന്‍

താനൂര്‍: തെയ്യാല ഓമച്ചപ്പുഴയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടന്ന കൊലപാതകത്തില്‍ യുവാവിന്റെ കഴുത്തറുത്തത് ഭാ ര്യയും തലയ്ക്കടിച്ചത് കാമുകനുമാണെന്ന് പോലിസ്. കേസി ല്‍ ഭാര്യയും കാമുകന്റെ സുഹൃത്തും പിടിയില്‍. കൊലയാളി ക്ക് വാഹന സൗകര്യം ചെയ് തു കൊടുത്ത ഓമച്ചപ്പുഴ സ്വദേശി സഫ് വാന്‍ (24) ആണ് അറസ്റ്റിലായത്. കൊലപാതകത്തിനു നേതൃത്വം നല്‍കിയ കാമുകന്‍ മുഹ മ്മദ് ബഷീര്‍ ഗള്‍ഫിലേക്ക് കടന്നു. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40) കൊ ല്ലപ്പെട്ട കേസില്‍ ഇന്നലെയാണ് ഭാര്യ സൗജത്തിനെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും സവാദിന്റെ കഴുത്തറുത്തത് താന്‍ തന്നെയാണെന്നും അറസ്റ്റിലായ സൗജത്ത് ഇന്നലെ മൊഴി നല്‍കി.
കാമുകനായ ബഷീര്‍ കൊലനടത്താനായി രണ്ടുദിവസത്തെ അവധിക്കാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. കാസര്‍കോട്ട് വച്ചാണ് സഫ്‌വാന്‍ താനൂര്‍ പോലിസിന്റെ പിടിയിലായത്. താനൂര്‍ സിഐ എം ഐ ഷാജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top