ഉരുവച്ചാലില്‍ എസ്ഡിപിഐ റാലി തടസ്സപ്പെടുത്താന്‍ ശ്രമം

മട്ടന്നൂര്‍: ഉരുവച്ചാലില്‍ എസ്ഡിപിഐയുടെ ബൈക്ക് റാലി തടസ്സപ്പെടുത്താന്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. ഇന്നലെ വൈകീട്ടാണു സംഭവം. എസ്ഡിപിഐ മട്ടന്നൂര്‍ നഗരസഭാ സമ്മേളനത്തിന്റെ സമാപനഭാഗമായാണു ബൈക്ക് റാലി നടത്തിയത്.
പ്രതിനിധി സമ്മേളനം വ്യാപാരഭവനില്‍ സമാപിച്ച ശേഷം പാലോട്ടുപള്ളിയില്‍ നിന്നു ഉരുവച്ചാലിലേക്കു റാലി നടത്തിയത്. ടൗണിലെത്തിയപ്പോള്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ റോഡരികില്‍ നിന്ന് അസഭ്യം പറയുകയും പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പൊതുയോഗവും ബൈക്ക് റാലിയും അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. എസ്ഡിപിഐ, സിപിഎം നേതാക്കളെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനുശേഷം നടന്ന പൊതുസമ്മേളനം എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ് അധ്യക്ഷത വഹിച്ചു. ഹാറൂണ്‍ കടവത്തൂര്‍, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഷഫീഖ്, ശംസുദ്ദീന്‍ കയനി സംസാരിച്ചു.

RELATED STORIES

Share it
Top