ഉരുവച്ചാലില്‍ അര്‍ബന്‍ ഡയാലിസിസ് സെന്റര്‍ തുറന്നു

ഉരുവച്ചാല്‍: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും മട്ടന്നൂര്‍ നഗരസഭയുടെയും നേതൃത്വത്തില്‍ ഉരുവച്ചാലില്‍ നിര്‍മിച്ച അര്‍ബന്‍ ഡയാലിസിസ് സെന്റര്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എല്ലാ മുനിസിപ്പാലിറ്റികളിലും സൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ആറ് യൂനിറ്റുകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. മാര്‍ച്ചിനകം നാലു യൂനിറ്റുകള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ് പറഞ്ഞു.
ആവശ്യമായ എല്ലാ ഉപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രണ്ട് ടെക്‌നീഷ്യന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്, രണ്ട് ക്ലീനിങ് സ്റ്റാഫ് എന്നിവരെയും നിയമിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്എല്‍എല്‍ മുഖേനയാണ് സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ആകെ ഒരു കോടി 33 ലക്ഷം രൂപ വിനിയോഗിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ അനിത വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top