ഉരുള്‍പൊട്ടി വരുന്നത് കണ്ട വഴിയാത്രക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടത്തിനു സമീപം ഉരുള്‍പൊട്ടി വരുന്നത് കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. മാലിന്യ പ്ലാന്റിനു സമീപം താമസിക്കുന്ന പെയി ന്റിങ് തൊഴിലാളി വടക്കേകോലേത്ത് വീട്ടില്‍ മേഖല ജോണ്‍സണ്‍ (53) ആണ് മരിച്ചത്.
രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുന്ന വഴിമധ്യേ റോഡിലേക്ക് ഉരുള്‍പൊട്ടി വരുകയായിരുന്നു. ജോണ്‍സണും ഇതുവഴി കാറില്‍ വന്നവരും വാഹനം നിര്‍ത്തി. വാഹനം കടന്നുപോവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് യാത്രികര്‍ ഉരുള്‍പൊട്ടിയൊഴുകുന്ന വെള്ളം മുറിച്ച് നടന്നുകയറുകയായിരുന്നു. ഇതിനിടെ ഒപ്പം ഉണ്ടായിരുന്ന ജോണ്‍സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടടുകയായിരുന്നു. റോഡ് ഉരുള്‍പൊട്ടി പോയതിനെ തുടര്‍ന്ന് ജോണ്‍സനെ ആശുപത്രിയിലെത്തിക്കാനും ഏറെ വൈകി. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ജീവന്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ജോണ്‍സണ്‍ അവിവാഹിതനാണ്. സംസ്‌കാരം നടത്തി.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ നെടുങ്കണ്ടം മേഖലയില്‍ വന്‍ നാശം വിതച്ചു. മേഖലയില്‍ വലിയ രണ്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.കൈലാസപുരി പാട്ടത്തെകുഴി സണ്ണിയുടെ സ്ഥലത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് ഒരേക്കറോളം വരുന്ന കൃഷിസ്ഥലം ഒലിച്ചുപോയി. പാറത്തോട്ശുബ്ബുകണ്ടംപാറയിലെ പൊരുമാള്‍തേവര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ ഒരേക്കര്‍ മിച്ചം വരുന്ന സ്ഥലത്തെ ഏലം, കാപ്പി വിളകളും ഒലിച്ചു പോ യി. പാറത്തോട് ഇരട്ടയാര്‍ റോഡില്‍ 40 ഏക്കര്‍ ഭാഗത്തെ പാലവും അപകടത്തിലായി.

RELATED STORIES

Share it
Top