ഉരുള്‍പൊട്ടല്‍; സംസ്ഥാന പാതയില്‍ വെള്ളം കയറി

കോന്നി: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. ഇന്നലെ വൈകീട്ട് 3ന് വകയാറിനു സമീപം അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കല്‍ മുറ്റാക്കുഴി, താന്നിമൂട്, ഊട്ടുപാറ ചെളിക്കുഴി ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ആളപായമില്ല. ഊട്ടുപാറ ഗാലക്‌സി പാറമടയ്ക്കു സമീപമാണ് ഉരുള്‍ പൊട്ടിയത്. മലവെള്ളം റോഡിലേക്ക് കുത്തിയൊലിച്ചതോടെ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വകയാറിനും കൂടലിനും ഇടയില്‍ നിരവധി വാഹനങ്ങള്‍ ഒഴുക്കി ല്‍പ്പെട്ടു തകരാറിലായി. സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ അകപ്പെട്ടത്. റോഡിന് ഇരുവശവുമുള്ള കടകളിലും വീടുകളിലും വെള്ളം കയറി.

RELATED STORIES

Share it
Top