ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ആദരിച്ചു

താമരശ്ശേരി: കരിഞ്ചോലയിലെ ദുരന്തഭൂമിയില്‍ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടിലെ സാമൂഹിക പ്രവര്‍ത്തനത്തകരെയും ജനപ്രതിനിധികളെയും പ്രതീക്ഷാ വളണ്ടിയേഴ്‌സിനേയും എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളായ ജനങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരവും പുനരധിവാസവും നല്‍കുന്നത് വരെ പ്രദേശത്തെ  ജനങ്ങളോടപ്പം പാര്‍ട്ടിയുണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്തം നല്‍കിയവരെ പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ്ഡും പ്രദേശവാസിയുമായ ഹമീദലി കോളിക്കല്‍ പരിചയപ്പെടുത്തി.
കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ്— രിഫായത്ത് കെ ടി, മുഹമ്മദ്— ഷാഹിംഹാജി, അബ്ദുള്‍ അസീസ്, മഹല്ല് സെക്രട്ടറി സെയ്ത്തൂട്ടി ഹാജി, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി ടി പി മുഹമ്മദ്, ഡിവിഷന്‍ സെക്രട്ടറി എം ടി അബുഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് ആബിദ് പാലകുറ്റി , ഖജാഞ്ചി അബുദുല്ല മാസ്റ്റര്‍, ജോ. സെക്രട്ടറിമാരായ കെ ജാഫര്‍, പാപ്പി അബൂബക്കര്‍, സെക്രട്ടറി അസിസ് മാസ്റ്റര്‍, മണ്ഡലം കമ്മറ്റി അംഗം സിറാജ് തച്ചംപൊയില്‍ സംസാരിച്ചു.

RELATED STORIES

Share it
Top