ഉരുള്‍പൊട്ടല്‍: മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുത്തു

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ വെട്ടിയൊഴിഞ്ഞതോട്ടം ഉമ്മിണി അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹവും കണ്ടെടുത്തു.
ഇന്നലെ നടന്ന തിരച്ചിലില്‍ ഇവരുടെ വീട് നിന്നിരുന്ന സ്ഥലത്തിനടുത്ത് ഒഴുകിയെത്തിയ വലിയ പാറയില്‍ ചേര്‍ന്നുനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിലെ മരണം 14 ആയി.
നഫീസയുടെ ഭര്‍ത്താവ് അബ്ദുര്‍റഹ്മാന്‍, മകന്‍ ജാഫര്‍, ജാഫറിന്റെ മകന്‍ ജാസിം എന്നിവരും ദുരന്തത്തില്‍ മരിച്ചിരുന്നു. കാണാതായവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ അബ്ദുര്‍റഹ്മാന്റെ കുടുംബാംഗങ്ങള്‍ക്കു പുറമെ ജന്നത്ത്, കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍, മുഹമ്മദ് ഷഹബാസ്, കരിഞ്ചോല ഹസ്സന്‍, ഭാര്യ ആസിയ, ഹസ്സന്റെ മകന്‍ റാഫിയുടെ ഭാര്യ ഷംന, റാഫിയുടെ മകള്‍ നിയ ഫാത്തിമ, ഹസ്സന്റെ മകള്‍ നസ്‌റത്ത്, നസ്‌റത്തിന്റെ മക്കളായ റിഫ മറിയം, റിന്‍ഷ എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.

RELATED STORIES

Share it
Top