ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം പ്രഖ്യാപിക്കണം- പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം കരിഞ്ചോല മലയില്‍ ഉരുള്‍ പൊട്ടലില്‍ ഏഴ് പേരുടെ ദാരുണ മരണത്തിന്ന് ഇടയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇരുപത്തിഅഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും പത്ത് ലക്ഷം രൂപയും, മറ്റ് നാശ നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ പരിഹാരവും ഉണ്ടാവണം. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ്, താമരശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് ഹമീദ് കോളിക്കല്‍, സെക്രട്ടറി എം ടി അബുഹാജി,ജില്ലാ കമ്മിറ്റിഅംഗങ്ങളായ സി പി ബഷീര്‍, ഇഖ്ബാല്‍, ഷറഫു എം കെ, എന്നിവര്‍ കരിഞ്ചോല മലയും ജനങ്ങളെ താല്‍കാലികമായി താമസിപ്പിച്ച ക്യാംപും സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top