ഉരുള്‍പൊട്ടല്‍വീടുകളിലേക്ക് പോവാനാവാതെ 37 കുടുംബങ്ങള്‍

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് വെട്ടി ഒഴിഞ്ഞ തോട്ടം സ്‌കൂള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരില്‍ മൂന്ന് കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. വാസയോഗ്യമല്ലാത്ത് വീട്ടുകാരായ നാസര്‍, മുഹമ്മദലി, ഫാത്തിമ എന്നിവരുടെ കുടംബങ്ങളെയാണ് വാടക വീട്ടിലേക്ക് മാറ്റിയത്.
ബാക്കിയുള്ളവരെ സമീപത്തെ മദ്രസകളിലേക്കും മാറ്റി. സ്‌കൂളുകള്‍ ക്യാംപ് ആക്കിയതോടെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അന്തേവാസികളെ ഇവിടെ നിന്നും മാറ്റുന്നത്. ഇവരില്‍ 17 പേരെ താല്‍ക്കാലികമായി സ്‌കൂളിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ താമസിപ്പിക്കും.
47 കുടുംബങ്ങളായിരുന്നു ഈ സ്‌കൂളില്‍ അഭയം തേടിയത്. ഇവരില്‍ പലരും ബന്ധുവീടുകളിലേക്ക് മാറി. കുറച്ചുപേര്‍ സ്വന്തം വീടുകളിലേക്കും. അവശേഷിക്കുന്നവരെയാണ് മദ്രസയിലേക്ക് മാറ്റിയത്. ഇപ്പോള്‍ മദ്രസക്ക് അവധിക്കാലമാണ്. ഉരുള്‍പൊട്ടലില്‍ വീടുകള്‍നഷ്ടപ്പെടുകയും ഭാഗികമായ തകരുകയും ചെയ്തവര്‍ക്ക് വാടക വീട് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. എട്ടോളം വീടുകള്‍ ഇപ്പോള്‍ ശരിയായിട്ടുണ്ട്.
ഇതിനു പുറമെ ഫ്‌ലാറ്റുകളും ശരിയാക്കിവരുന്നു. അപകടത്തില്‍ വീടുകള്‍ക്ക് നാശ നഷ്ടം സംഭവിക്കാത്തതും ചെളിയം വെള്ളവും മറ്റും കയറി നാശമായതും ഉപയോഗ പ്രദമാക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു.ചില വീടുകള്‍ താമസ യോഗ്യമാണോ എന്ന് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top