ഉരുളക്കിഴങ്ങെന്ന് കരുതി വിഷക്കായ കഴിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ ആശുപത്രിയില്‍

മുക്കം: വിഷക്കായ കഴിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത സ്വദേശികളായ സമ്രാട്ട് (24) സമര്‍ (19) സുകുമാര്‍ (54) തപന്‍ (42) സുമോന്‍ (22) എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ പോബ്‌സണ്‍ ക്രഷറിലെ തൊഴിലാളികളാണിവര്‍. ഇന്നലെ രാവിലെയാണ് ഇവര്‍ കിഴങ്ങാണന്ന് കരുതി വിഷക്കായ കറി  വച്ചു കഴിച്ചത് .22 പേര്‍ ഇത് കഴിച്ചിരുന്നങ്കിലും അഞ്ച് പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസതടസ്സവും ചൊറിച്ചിലുമായി ഇവര്‍ ചികില്‍സ തേടി ആശുപത്രിയിലെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം കുളിക്കാന്‍ പോവുന്ന സമയത്താണ് കടകളില്‍ നിന്ന് വാങ്ങുന്ന തരം കിഴങ്ങാണെന്ന് കരുതി വിഷക്കായ ശേഖരിച്ചത്. ഇന്നലെ രാവിലെ ഇത് കറിവെച്ച് കഴിക്കുകയായിരുന്നു. ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിഴങ്ങുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരാണ് ഇത് വിഷക്കായയാണന്ന് സ്ഥിരീകരിച്ചത്.

RELATED STORIES

Share it
Top