ഉരുട്ടിക്കൊല: നേരിട്ടുള്ള വിസ്താരം പൂര്‍ത്തിയായി

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളോട് കോടതിയുടെ നേരിട്ടുള്ള വിസ്താരം പൂര്‍ത്തിയായി. 520 ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ചോദ്യാവലി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ സാക്ഷികളില്‍ അധികവും പോലിസ് ഉദ്യോഗസ്ഥരാണ്. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കിയ പലരും ഇതിനകം കൂറുമാറിയിരുന്നു. ഈ നിര്‍ണായക വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചാണ് കോടതി ചോദ്യങ്ങള്‍ തയ്യാറാക്കിയത്.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ. 2005 സപ്തംബര്‍ 27ന് ഫോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിവൈഎസ്പി ഇ കെ സാബു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അജിത് കുമാര്‍, ഹരിദാസ്, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് പ്രതികള്‍. അഞ്ചാം പ്രതി സോമന്‍ രണ്ടു മാസം മുമ്പ് മരണപ്പെട്ടു.

RELATED STORIES

Share it
Top