ഉയര്‍ന്ന ജാതിക്കാര്‍ കേന്ദ്രമന്ത്രിയുടെ കോലം കത്തിച്ചു

പട്‌ന: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെതിരേ ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം. സ്വന്തം മണ്ഡലമായ ബിഹാറിലെ നവാഡയിലാണ് സംഘര്‍ഷ് മോര്‍ച്ചാ, അനാരക്ഷിത് മോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. അടുത്തിടെ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് നടപടി തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് സാമാന്യ ജാതി സംഘര്‍ഷ് മോര്‍ച്ചാ കണ്‍വീനര്‍ വ്യക്തമാക്കി.
പട്ടികജാതി, വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ഉടനടി അറസ്റ്റ് എന്ന വ്യവസ്ഥ മാര്‍ച്ച് 20ന് സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഈ വ്യവസ്ഥ കേന്ദ്രം പിന്നീട് പുനസ്ഥാപിച്ചത് ബിഹാറിലെ ഉന്നത ജാതിക്കാര്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top