ഉമ്മയെ കാണാനും ജിഎസ്ടി കൊടുക്കേണ്ട അവസ്ഥ: മഅ്ദനി

ശാസ്താംകോട്ട(കൊല്ലം): അതേസമയം, രോഗബാധിതയായ ഉമ്മയെ കാണാനും ജിഎസ്ടി കൊടുക്കേണ്ട അവസ്ഥയാണെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. ഉമ്മയുടെ അവസ്ഥ വളരെ ഗുരുതരമാണ്. ഒന്നു കാണണമെന്ന് ആഗ്രഹിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി പറഞ്ഞിട്ടും തന്റെ യാത്ര ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്റെ അവസ്ഥ വളരെ ദുര്‍ബലമായിട്ടും ബുദ്ധിമുട്ടി ഇത്രയും ദൂരം യാത്രചെയ്ത് എത്തിയത് ഉദ്യോഗസ്ഥ ഗൂഢാലോചനയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കരുതെന്ന് തീരുമാനിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top