ഉമ്മയെ കാണാനും ജിഎസ്ടി കൊടുക്കേണ്ട അവസ്ഥ: മഅ്ദനി

ശാസ്താംകോട്ട: രോഗബാധിതയായ ഉമ്മയെ കാണാനും ജിഎസ്ടി കൊടുക്കേണ്ട അവസ്ഥയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി ഇന്നലെ രാത്രി കുടുംബവീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മയുടെ അവസ്ഥ വളരെ ഗുരുതരമാണ്. ഒന്ന് കാണണമെന്ന് ആഗ്രഹിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചത്.



എന്നാല്‍ കോടതി പറഞ്ഞിട്ടും തന്റെ യാത്ര ഓരോ കാരണങ്ങള്‍ പറഞ്ഞ് നീണ്ടികൊണ്ടുപോവുകയായിരുന്നു. തന്റെ അവസ്ഥ വളരെ ദുര്‍ബലമായിട്ടും ബുദ്ധിമുട്ടി ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയത് ഉദ്യോഗസ്ഥ ഗൂഡാലോചനയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കരുതെന്ന് തീരുമാനിച്ചത് കൊണ്ടാണ്.
കോടതി വിധിച്ചാല്‍ പോലും ഉദ്യോഗസ്ഥര്‍ ഓരോ കാരണങ്ങള്‍ നിരത്തി വിധികള്‍ നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോവുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാകാന്‍ നീതിന്യായ വ്യവസ്ഥയില്‍ അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകണം. കള്ളക്കേസുകള്‍ എടുക്കുകയും ഓരോ കാരണങ്ങള്‍ നിരത്തി നീതി നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ താന്‍ വിശ്വാസത്തിന്റെ ശക്തികൊണ്ടാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top