ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വാസം: സോളാര്‍ റിപോര്‍ട്ടിലെ ലൈംഗിക ആരോപണങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ശുപാര്‍ശകളും ഹൈക്കോടതി റദ്ദാക്കി. മറ്റ് കണ്ടെത്തലുകളും ശുപാര്‍ശകളും ശരിവച്ചു. കമ്മീഷനെ നിയമിച്ച ശേഷം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ഉന്നയിച്ച തര്‍ക്കങ്ങള്‍ കോടതി തള്ളി.കമ്മീഷന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കും ഹൈക്കോടതി നീക്കി. ആരോപണങ്ങള്‍ പത്രമാധ്യമങ്ങളില്‍നിന്നും നിയമസഭാ രേഖകളില്‍നിന്നുമാണെന്ന വാദവും കോടതി തള്ളി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പ്രതികൂല പരമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹരജിയും തള്ളി.

RELATED STORIES

Share it
Top