ഉപ് ഹാര്‍ കേസ്ഭീഷണി : പ്രതികള്‍ മാപ്പ് പറഞ്ഞുന്യൂഡല്‍ഹി: ഉപ്്ഹാര്‍ തിയേറ്റര്‍ തീപ്പിടിത്ത ദുരന്തത്തിലെ ഇരകളുടെ അസോസിയേഷ (എവിയുടി)ന്റെ അധ്യക്ഷനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ മാപ്പ് പറഞ്ഞു. 2007ല്‍ നടന്ന സംഭവത്തില്‍ കോടതി മുമ്പാകെ ഇന്നലെയാണ് രണ്ടുപേരും നിരുപാധികം മാപ്പ് പറഞ്ഞത്. എന്നാല്‍, ഈ വിഷയത്തില്‍ തനിക്ക് അഭിഭാഷകനുമായി ആലോചിച്ചു മാത്രമേ കുറ്റക്കാരായ പ്രവീണ്‍ ശങ്കര്‍ ശര്‍മയുടെയും ദീപക് കത്്പാലിയയുടെയും ഹരജിയില്‍ എന്തു ചെയ്യണമെന്ന് പറയാന്‍ സാധിക്കൂ എന്ന് എവിയുടി അധ്യക്ഷന്‍ നീലം കൃഷ്ണമൂര്‍ത്തി അറിയിച്ചതിനെ തുടര്‍ന്ന് കേസ് ജൂണ്‍ ആറിലേക്ക് മാറ്റി. ഉപ്്ഹാര്‍ തീപ്പിടിത്തത്തില്‍ രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കൃഷ്ണമൂര്‍ത്തി, 20 കൊല്ലമായി നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിലാണ്. 2007 മെയ് 10ന് പാട്യാല ഹൗസ് കോടതി പരിസരത്തുവച്ചായിരുന്നു നീലം കൃഷ്ണമൂര്‍ത്തിയേയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയത്.

RELATED STORIES

Share it
Top