ഉപഹാരം ലഭിച്ച വജ്രമോതിരം ഹനാന് സമ്മാനിച്ച് മന്ത്രി കെ ടി ജലീല്‍

പൊന്നാനി: ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ ടി ജലീല്‍ തനിക്ക് ലഭിച്ച വജ്രമോതിരം ഉപഹാരമായി നല്‍കി. വജ്രമോതിരം ഹനാനാണ് മന്ത്രി സമ്മാനിച്ചാത്. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയിലെത്തിയപ്പോഴാണ് മന്ത്രിക്ക് വജ്രമോതിരം ഉപഹാരമായി ലഭിച്ചത്. പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മന്ത്രി ജലീല്‍.
ജ്വല്ലറി മാനേജ്‌മെന്റ് നല്‍കിയ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് നല്‍കാന്‍ തീരുമാനിച്ചുവെന്ന മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ്യര്‍ സ്വീകരിച്ചത്. ഇത് ഇന്നലെത്തന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസ്ഹര്‍ കോളജിലെത്തി വിദ്യാര്‍ഥിനിക്ക് കൈമാറുകയും ചെയ്തു.

RELATED STORIES

Share it
Top