ഉപരോധം: ട്രംപും റൂഹാനിയും തമ്മില്‍ വാക്‌യുദ്ധം

വാഷിങ്ടന്‍:  ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ ്ട്രംപും  ഇറാന്‍ പ്രസിഡന്റ് റൂഹാനിയും തമ്മില്‍ വാക്‌യുദ്ധം.
യുഎസിനെ  ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്  ട്രംപിന്റെ മുന്നറിയിപ്പു നലല്‍കി. ഇറാനെതിരായി സ്വീകരിക്കുന്ന ശത്രുതാ മനോഭാവം യുദ്ധത്തിലേക്കു നയിക്കുമെന്നും അത് എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നും കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രസ്താവിച്ചിരുന്നു.  സായുധസംഘത്തിനുള്ള പിന്തുണയും ആണവ പദ്ധതികളും അവസാനിപ്പിക്കുന്നതിന് ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.
ഇതിനോടു പ്രതികരിക്കുകയായിരുന്നു റൂഹാനി. ഇതില്‍ പ്രകോപിതനായാണു ട്രംപ് ഇറാനെ ട്വിറ്ററിലൂടെ ഭീഷണി പ്പെടുത്തിയത്.  ”'മേലില്‍ യുഎസിനെ ഭീഷണിപ്പെടുത്താന്‍ മുതിരരുത്, ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരും. ഹിംസയെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തമായ വാക്കുകള്‍ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങള്‍, കരുതിയിരിക്കുക'’ ട്രംപ് ‘ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച ഇറാന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധ ചെയ്യുന്നതിനിടെ റൂഹാനി യുഎസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “ട്രംപ് താങ്കള്‍ സിംഹത്തിന്റെ വാല് തൊട്ട് കളിക്കരുത്. അതു നാശത്തിലേക്കായിരിക്കും നയിക്കുക. ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവായിരിക്കും. ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെ മാതാവുമായിരിക്കും-’ റൂഹാനി പറഞ്ഞു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇറാന്‍ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇറാനിയന്‍ നേതാക്കളെ “മാഫിയഎന്നു വിശേഷിപ്പിച്ച പോംപിയോ, ഇറാന്‍ സര്‍ക്കാരില്‍ അസന്തുഷ്ടരായ ജനങ്ങള്‍ക്കു പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇറാന്‍ നേതാക്കള്‍ കപടവേഷധാരികളായ പുണ്യപുരുഷന്മാരാണെന്നും അദ്ദേഹം പറഞ്ഞു. 2015ലെ  ആണവ കരാറില്‍ നിന്നു കഴിഞ്ഞ മെയില്‍ യുഎസ് പിന്‍മാറുകയും ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top