ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ലൈഫ് പദ്ധതിക്കായി ഉപയോഗിക്കണം: വികസന സമിതി
kasim kzm2018-04-29T09:23:45+05:30
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴി വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് വകുപ്പുകളുടെ അധീനതയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളുടെ പട്ടിക ജില്ലാതല ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്‍കണമെന്ന് ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, യു ആര് പ്രദീപ് എംഎല്‍എമാര്‍ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. തൊട്ടടുത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണം. ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം ഇന്‍സിനേറ്ററില്‍ കത്തിച്ചത് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ബി ഡി ദേവസ്സി എംഎല്‍എ ആവശ്യപ്പെട്ടു. മലക്കപ്പാറ ചെക്ക്പോസ്റ്റ് ആനതകര്ത്തതും വനത്തിനുളളിലെ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെടുന്നതും വിനോദസഞ്ചാരികള്‍ക്ക് ദുരിതമുണ്ടാക്കുന്നുണ്ട്. ഇതിന് നടപടി ഉണ്ടാകണമെന്ന് ബി ഡി ദേവസ്സി നിര്‍ദ്ദേശിച്ചു. ചാവക്കാട് ബ്ലോക്കിലെ ക്ഷീരോല്പ്പാദക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം പ്രോത്സാഹജനകമല്ലെന്നും ജില്ലാ ഓഫിസര്‍ ശ്രദ്ധിക്കണമെന്നും കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമല്ലെന്ന നിരവധി പരാതി ലഭിക്കുന്നുണ്ടെന്ന് യു ആര് പ്രദീപ് വികസന സമിതിയില്‍ അഭിപ്രായപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാ ന് വികസന സമിതി ഡി എം ഒ ചുമതലപ്പെടുത്തി.
എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട്, സുസ്ഥിര വികസന ഫണ്ട് വിവരം എംഎല്‍എമാര്‍ക്ക് ഇ-മെയില്‍ ആയി അയ്ക്കണമെന്ന് യു ആര് പ്രദീപിന്റെ നിര്‍ദ്ദേശം വികസന സമിതി അംഗീകരിച്ചു. കഴിഞ്ഞ ദിവസം എറിയാട്, എനമാവ് പ്രദേശങ്ങളില്‍ കാറ്റ് മൂലമുണ്ടായ കൃഷി നാശം വീട് തകര്‍ന്നത് തിട്ടപ്പെടുത്തി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ സത്വര നടപടി ഉണ്ടാകണമെന്ന് ഇ ടി ടൈസണ്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഓഖി ബാധിത മേഖലയിലുള്‍പ്പെടെ കിണറുകളും കുളങ്ങളും അടിയന്തിര പ്രാധാന്യം നല്കി വ്യത്തിയാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനും പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. പദ്ധതി ആസൂത്രണവും തുക വിനിയോഗിക്കുന്നതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീല കാറളത്തെ ജില്ലാ വികസന സമിതിക്കുവേണ്ടി എംഎല്‍എമാരായ ബി ഡി ദേവസ്സി, യു ആര് പ്രദീപ് എന്നിവര്‍ ഫലകവും പ്രശംസപത്രവും നല്കി ആദരിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യം എന്നീ വകുപ്പുകള്‍ കോട്പ കേസുകളുടെ റിപ്പോര്‍ട്ട് ജില്ലാ വികസന സമിതിക്ക് നല്‍കണം. വിദ്യാഭ്യാസ വകുപ്പ് മാത്രമാണിപ്പോള്‍ റിപ്പോര്‍ട്ട് നല്‍കുന്നുളളൂവെന്നും മറ്റ് നിര്‍വഹണ ഏജന്‍സികള്‍ കൂടി റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതി അഭിപ്രായപ്പെട്ടു.